s

തിരുവനന്തപുരം:വർഷങ്ങൾക്ക് ശേഷം 'ദേശാടനക്കിളികൾ ' വീണ്ടും കണ്ടുമുട്ടി. പത്മരാജന്റെ 'ദേശാടനക്കിളി കരയാറില്ല' എന്ന സിനിമയുടെ തിരക്കഥ പുസ്‌തക രൂപത്തിൽ പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായുള്ള കവർ പ്രകാശനത്തിനിടെയായിരുന്നു ദേശാടനക്കിളിയിലെ അഭിനേത്രികളായ കാർത്തികയും ശാരിയും കണ്ടുമുട്ടിയത്.ഇലങ്കം ഗാർഡൻസിൽ കാർത്തികയുടെ വീട്ടിലായിരുന്നു ലളിതമായ പ്രകാശന ചടങ്ങ്.പത്മരാജന്റെ പുത്രൻ അനന്തപത്മനാഭനും ചടങ്ങിൽ പങ്കെടുത്തു.നൊസ്റ്റാൾജിയ ബുക്ക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം താമസിയാതെ പുറത്തിറങ്ങും.തിരുവനന്തപുരത്ത് താമസമുള്ള കാർത്തികയും ചെന്നെെയിൽ സ്ഥിരതാമസമുള്ള ശാരിയും 30 വർഷങ്ങൾക്ക് ശേഷമാണ് പരസ്പരം കാണുന്നത്.