തിരുവനന്തപുരം: വയനാട് ദുരിതബാധിതർക്ക് 30 വീടുകൾ നിർമ്മിച്ചുനൽകുന്നതിനായി ന്യൂസ് പേപ്പർ ചലഞ്ചുമായി യൂത്ത് കോൺഗ്രസ്. 15 മുതൽ 30 വരെ നഗരത്തിലെ വീടുകളിൽ നിന്ന് ന്യൂസ് പേപ്പറുകൾ ശേഖരിക്കുന്ന പരിപാടി യൂത്ത് കോൺഗ്രസ് മുൻ പാർലമെന്റ് സെക്രട്ടറിയും മുൻ നഗരസഭ കൗൺസിലറുമായ പ്രതിഭ ജയകുമാർ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് എം.ഷമീം, കുളത്തൂർ അജയൻ,ഹെൻട്രി വിന്റസെന്റ്, ജയകുമാർ എന്നിവർ പങ്കെടുത്തു.