majeed-khan

തിരുവനന്തപുരം: ശ്രീ ചട്ടമ്പിസ്വാമികളുടെ 171-ാം ജയന്തിയോട് അനുബന്ധിച്ച് ശ്രീ ചട്ടമ്പിസ്വാമി സാംസ്‌കാരിക സമിതി ഏർപ്പെടുത്തിയ വിദ്യാധിരാജ പുരസ്‌കാരം നൂറുൽ ഇസ്ലാം സർവ്വകലാശാല ചാൻസലർ ഡോ.എ.പി.മജീദ് ഖാന് നൽകും. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 24ന് നടക്കുന്ന ചട്ടമ്പിസ്വാമി ജയന്തി സമ്മേളനത്തിൽ മന്ത്രി ജി.ആർ. അനിൽ പുരസ്‌കാരം നൽകുമെന്ന് ചട്ടമ്പിസ്വാമി സാംസ്‌കാരിക സമിതി പ്രസിഡന്റ് ഡോ.ജി.രാജ്‌മോഹൻ അറിയിച്ചു.