തിരുവനന്തപുരം: സിനിമാമേഖലയിലെ ലൈംഗിക ചൂഷണം തടയുന്നതിന് നിയമം രൂപീകരിക്കണമെന്ന് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്. ജൂനിയർ ആർട്ടിസ്റ്റുകൾക്ക് മതിയായ വേതനം ഉറപ്പാക്കണം. ഇതിനായി കരാർ വ്യവസ്ഥ ഉണ്ടാകണം.
മറ്റ് നിർദേശങ്ങൾ ചുവടെ:
# നടിമാർക്ക് ലൊക്കേഷനുകളിൽ ഇ-ടോയ്‌ലറ്റ് സംവിധാനവും വസ്ത്രം മാറാൻ സൗകര്യവുമുണ്ടാക്കണം
# ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഡ്രൈവർമാരായോ മറ്റോ നിയമിക്കരുത്
# വേതനത്തിലടക്കം ലിംഗസമത്വം ഉറപ്പാക്കണം
# അസി.ഡയറക്ടർമാർക്ക് അവരുടെ പ്രവർത്തി പരിചയം കണക്കാക്കി വേതനം നൽകണം.
#സ്ത്രീകൾക്കെതിരായ സൈബർ ആക്രണം തടയുന്നതിന് നടപടികൾ സ്വീകരിക്കണം
# സിനിമ ചിത്രീകരണത്തിനിടെ അപകടം സംഭവിക്കുന്ന ജൂനിയർ ആർട്ടിസ്റ്റുകൾക്ക് സാമ്പത്തിക സഹായം ഉറപ്പാക്കണം
# സിനി ആർട്ടിസ്റ്റുകൾക്കും ടെക്നിക്കൽ ആർട്ടിസ്റ്റുകൾക്കുമായി വെൽഫെയർ ഫണ്ട് രൂപവത്കരിക്കണം
#35 വയസിന് മുകളിലുള്ള ഹെയർ സ്റ്റൈലിസ്റ്റുകളെ ജോലിയിൽ നിന്ന് മാറ്റിനിറുത്തുന്നതിനെതിരെ നടപടി വേണം.
# ലൊക്കേഷനുകളിൽ സ്ത്രീകൾക്ക് സുരക്ഷിതമായ താമസസൗകര്യം ഒരുക്കണം.
# ലൊക്കേഷനുകളിൽ ലഹരിയുടെയും മയക്കുമരുന്നിന്റെയും വ്യാപനം തടയണം.