തിരുവനന്തപുരം: പ്രൊമോഷൻ അട്ടിമറിച്ച് വർക്ക് അറേഞ്ച്മെന്റിന്റെ ഭാഗമായി ജീവനക്കാരെ മാറ്റിനിയമിച്ച വാട്ടർ അതോറിട്ടി അരുവിക്കര എക്സിക്യുട്ടീവ് എൻജിനിയറുടെ നടപടിക്കെതിരെ എംപ്ലോയിസ് യൂണിയൻ സൗത്ത് ജില്ലാകമ്മിറ്രിയുടെ നേതൃത്വത്തിൽ അ‌ഞ്ചുദിവസമായി നടത്തിവന്ന സമരം ഒത്തുതീർപ്പായി. സ്ഥലംമാറ്റ ഉത്തരവ് പിൻവലിക്കാമെന്ന എക്‌സിക്യുട്ടീവ് എൻജിനിയറുടെ ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. യൂണിയൻ സംസ്ഥാന ട്രഷറർ ഒ.ആർ.ഷാജിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് അംഗം ജി.ആർ.ഹേമന്ദ്,​ ജില്ലാപ്രസിഡന്റ് ജയഗോപാൽ,​ സെക്രട്ടറി വൈ.കെ ഷാജി,​ സംസ്ഥാനകമ്മിറ്റി അംഗങ്ങളായ പി.എസ്.അജയകുമാർ,​ ജില്ലാ സെക്രട്ടേറിയറ്റ് അംഗം വിജയകുമാർ തുടങ്ങിയവരാണ് ചർച്ച നടത്തിയത്.