തിരുവനന്തപുരം: വന്ദേഭാരത് എക്‌സ‌്പ്രസ് ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ പതിനഞ്ചുകാരനായ വിദ്യാർത്ഥി പിടിയിൽ. ഈ മാസം 2ന് തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്ക് പോയ ട്രെയിനിനു നേരെ കഴക്കൂട്ടത്തിനും കണിയാപുരത്തിനും ഇടയിൽ വച്ചാണ് കല്ലേറുണ്ടായത്. കല്ലേറിൽ സി4 കോച്ചിന്റെ ചില്ല് പൂർണമായി തകർന്നു. തുടർന്ന് ട്രെയിനിലെയും പരിസരത്തുമുള്ള സി.സി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സ്കൂൾ വിദ്യാർത്ഥിയെ പിടികൂടിയത്. വിദ്യാർത്ഥിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുമ്പാകെ ഹാജരാക്കി. അന്വേഷണത്തിന് ആർ.പി.എഫ് സി.ഐ ആർ.എസ്. രാജേഷ് നേതൃത്വം നൽകി.