തിരുവനന്തപുരം: കേരള വെള്ളാള മഹാസഭ ചാല ഉപസഭയുടെ 65-ാം വാർഷികാഘോഷവും അക്ഷരജ്യോതി അവാർഡ് വിതരണവും സുര്യ കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ്.ഭഗവതി പെരുമാൾ പിള്ള അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ആർ.എസ് ഗ്രൂപ്പ് ചെയർമാൻ ആർ.മുരുകൻ,​ ഡോ.പി.പാപ്പാ,​ കെ.വി.എം.എസ് സംസ്ഥാന പ്രസിഡന്റ് എൻ.മഹേശൻ,​ വൈസ് പ്രസിഡന്റ് എസ്.ജയഗോപാൽ,​ ബി.ജലജകുമാരി,​ പി.രാധാകൃഷ്ണൻ,​ ജ്യോതി പ്രേംകുമാർ,​ എസ്.ജയശ്രി,​ എസ്.ശ്രീലത,​ എസ്.അയ്യപ്പൻ,​ സി.ചെല്ലം എന്നിവർ സംസാരിച്ചു.