തിരുവനന്തപുരം : ആരോഗ്യപ്രവർത്തകർക്കും ആശുപത്രികൾക്കും നേരെ ദിനംപ്രതി വർദ്ധിച്ചുവരുന്ന അക്രമങ്ങൾ ചെറുക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ സമയബന്ധിതമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഗവ.നഴ്സിംഗ് കോളേജ് അദ്ധ്യാപക സംഘടനായ കെ.ജി.സി.എൻ.ടി.എ സർക്കാരിന് നിവേദനം നൽകി.

കൊൽക്കത്തയിൽ പി.ജി ഡോക്ടറെയും ഉത്തരാഖണ്ഡിൽ നഴ്സിനെയും പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം ആരോഗ്യപ്രവർത്തകരെയും വിദ്യാർത്ഥികളെയും മാനസിക സമ്മർദ്ദത്തിലാക്കി. ഇത് ആരോഗ്യ അരക്ഷിതാവസ്ഥയ്ക്ക് കാരണമാകുമെന്നും തൊഴിലിടങ്ങളിൽ സംരക്ഷണം ഉറപ്പാക്കാൻ ശക്തമായ നടപടികളുണ്ടാകണമെന്നും നിവേദനത്തിലുണ്ട്.