madhu

കല്ലമ്പലം: ഒമാനിലെ മസ്കറ്റിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് കല്ലമ്പലം സ്വദേശി മരിച്ചു. കല്ലമ്പലം കീഴൂർ കളത്തൂർ ആര്യഭവനിൽ മധു ജനാർദനക്കുറുപ്പ് (54) ആണ് മരിച്ചത്. സുവൈഖ് ഖദ്റയിൽ കൺസ്ട്രക്ഷൻ കമ്പനിയിൽ ഫോർമാനായി ജോലി ചെയ്തുവരുകയായിരുന്നു. രണ്ടു ദിവസം മുമ്പ് രാത്രിയിൽ പുറത്തുപോയ മധുവിനെ കാണാത്തതോടെ പരിചയക്കാർ പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ദിയാനെന്ന സ്ഥലത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ, അപകടത്തിൽപ്പെട്ട് മരിച്ച വിവരം അറിഞ്ഞത്. 32 വർഷത്തോളമായി പ്രവാസിയായി മധു ഒമാനിലുണ്ട്. 21-ാം വയസ്സിലാണ് ആദ്യമായി ഒമാനിലെത്തുന്നത്. ഭാര്യ: രഞ്ജു കൃഷ്ണ. മക്കൾ: ആര്യ, ആതിര. ഒമാനിലെ നടപടിക്രമങ്ങൾക്ക് ശേഷം ഇന്നലെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.