sarswathy-nursing-college

പാറശാല: സരസ്വതി നഴ്സിംഗ് കോളേജിലെ പന്ത്രണ്ടാമത്തെ ബാച്ച് ബി.എസ്‌സി നഴ്സിംഗ്‌ വിദ്യാർത്ഥികളുടെയും പത്താമത്തെ ബാച്ച് എം.എസ്‌സി നഴ്സിംഗ് വിദ്യാർത്ഥികളുടെയും ബിരുദദാന ചടങ്ങ് കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രാർ പ്രൊഫ.ഡോ.സോന .പി.എസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ മീനു സ്വാഗതം പറഞ്ഞു. സരസ്വതി എഡ്യുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഡോ.എസ്.കെ.അജയ്യകുമാർ അദ്ധ്യക്ഷത വഹിച്ചു.ഡോ.സൂസൻ ജോസ്,കിംസ് കോളേജ് ഒഫ് നഴ്‌സിംഗ് പ്രിൻസിപ്പൽ എന്നിവർ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചതിനെ തുടർന്ന് ബിരുദ സർട്ടിഫിക്കറ്റുകൾ കൈമാറി.കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.സി.വി.കവിത ബിരുദധാരികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലൈസൻ ഓഫീസർ അയിര ശശി,അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ വേണുഗോപാലൻ നായർ,തമിഴ്നാട് പ്രോജക്ട് ലൈസൻ എം.വി.ഗോപൻ,സരസ്വതി ഹോസ്പിറ്റൽ സി.ഇ.ഒ പ്രവീൺ,സി.ഒ.ഒ സജു സാം കുരുവിള,മുൻ പി.ടി.എ ഭാരവാഹികളായ ജയകൃഷ്ണൻ,ജയന്തൻ എന്നിവർ സംസാരിച്ചു. നഴ്‌സിംഗ് കോളേജ് പ്രൊഫ.ഡോ.രമ്യ നന്ദി പറഞ്ഞു.