തിരുവനന്തപുരം: കേരള സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്‌ത സെക്രട്ടേറിയറ്റ് മാർച്ച് ഇന്ന് നടക്കും.
രാവിലെ മ്യൂസിയം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ മാർച്ച് സമാപിക്കും. എല്ലാ തൊഴിലാളികൾക്കും ഒരു മാസത്തെ വേതനം ബോണസായി അനുവദിക്കുക,തൊഴിൽ മേഖലയിൽ മിനിമം കൂലി നടപ്പാക്കുന്നതിന് സർക്കാർ ഉറച്ച നിലപാട് എടുക്കുക,പൊതുമേഖലാ സ്ഥാപനങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എല്ലാ ജില്ലകളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന സെക്രട്ടേറിയറ്റ് മാർച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ അദ്ധ്യക്ഷനാകും.