ആറ്റിങ്ങൽ: എസ്.എൻ.ഡി.പി യോഗം ആറ്റിങ്ങൽ യൂണിയനിൽ ശ്രീനാരായണ ഗുരുദേവന്റെ 170 -ാമത് ചതയ ദിനം വയനാട് പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ലളിതമായ ചടങ്ങുകളോടെ നടത്തി.
യൂണിയന് കീഴിലുള്ള ആറ്റിങ്ങൽ ടൗൺ,പേരേറ്റിൽ,ചാത്തമ്പറ,മേലാറ്റിങ്ങൽ,തോട്ടവാരം,വാളക്കാട്, അവനവഞ്ചേരി,കോരാണി,മാമം,താഴെ ഇളമ്പ,കരിച്ചിയിൽ,മണ്ണൂർ ഭാഗം പട്ട്ള,ഊരുപൊയ്ക,അയിലം, വഞ്ചിയൂർ,വിളയിൽമൂല,ഇടയ്‌ക്കോട്,ചെമ്പൂര് മുദാക്കൽ,ആലംകോട്,പൊയ്ക മുക്ക്,പ്ലാവറക്കോണം, ഗുരുവൈഭവം ചാത്തമ്പറ,കൊച്ചാലുംമൂട്,ഞാറയ്ക്കാട്ട് വിള,മണമ്പൂർ,വയൽവാരം ചെറുവള്ളിമുക്ക്, മണനാക്ക്,ഒറ്റൂർ,കിഴക്കേ അയിലം എന്നീ 29 ശാഖകളിലും ശാഖാപ്രസിഡന്റുമാർ,സെക്രട്ടറിമാർ,വൈസ് പ്രസിഡന്റുമാർ,യൂണിയൻ മെമ്പർമാർ,മറ്റ് ശാഖാ ഭാരവാഹികൾ,കുടുംബ യൂണിറ്റ്,യൂത്ത്മൂവ്മെന്റ്, വനിതാ സംഘം,സൈബർ സേന,മൈക്രോ ഫിനാൻസ് കൺവീനർമാർ,ജോയിന്റ് കൺവീനർമാർ തുടങ്ങിയ പോഷക സംഘടനാ ഭാരവാഹികളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ചതയദിനം ഭക്തിനിർഭരമായി ആഘോഷിച്ചു.
ഓരോ ശാഖാ കേന്ദ്രങ്ങളിലും ഗുരുമന്ദിരങ്ങളിലും വീടുകളിലും പ്രധാന ജംഗ്ഷനുകളിലും പീതപതാക ഉയർത്തുകയും ശാഖാ കേന്ദ്രങ്ങളിലും സമൂഹപ്രാർത്ഥനയും ഗുരുദേവ കൃതി ആലാപനവും വിശേഷാൽ പൂജകളും നടത്തി. ചതയ ദിനാഘോഷങ്ങൾക്ക് ആറ്റിങ്ങൽ യൂണിയൻ പ്രസിഡന്റ് എസ്.ഗോകുൽദാസ്, വൈസ് പ്രസിഡന്റ് വി.ഷാജി,യൂണിയൻ കൗൺസിലർമാരായ സുജാതൻ,സുധീർ,റോയൽ അജി,അജു കൊച്ചാലുംമൂട്,ദഞ്ചുദാസ് ചെറുവള്ളിമുക്ക്,സുരേഷ് ബാബു,സി.ഷാജി, യൂണിയൻ യൂത്ത്മൂവ്മെന്റ് പ്രസിഡൻ്റ് ദീപു പാണച്ചേരി,സെക്രട്ടറി അയ്യപ്പദാസ്,വൈസ് പ്രസിഡന്റ് ശ്രീജിത്ത്, ജോയിന്റ് സെക്രട്ടറിമാരായ ജയപ്രസാദ്,റോയ്പാൽ,എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ ദിനേശ്.ഡി.ഒ, അരുൺ ചന്ദ്രൻ,ശ്യാംജിത്ത്,അഭിലാഷ്,സന്ദീപ്,സൂര്യൻ,സൂരജ്,വനിതാ സംഘം ഭാരവാഹികളായ പ്രസിഡന്റ് സുശീലാ രാജൻ,സെക്രട്ടറി ശ്രീകല.എസ്.ആർ,വൈസ് പ്രസിഡന്റ് പ്രശോഭാ ഷാജി,ട്രഷറർ രാധാമണി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഉഷ,ബിന്ദുവിനു,ഷെർളി സുദർശനൻ,ഷീജ അജികുമാർ,ബേബി സഹൃദയൻ,ഗീതാ സുരേഷ്,ലതിക.ടി.ഒ,സൈബർ സേനാ ചെയർമാൻ ദഞ്ചുദാസ് ചെറുവള്ളിമുക്ക്, കൺവീനർ അജി പ്രസാദ് എന്നിവർ വിവിധ ശാഖകളിലും യൂണിയൻ തലത്തിലും നേതൃത്വം നൽകി.