
തിരുവനന്തപുരം:വാതിൽപ്പടി റേഷൻ വിതരണത്തിന് അധിക സംസ്ഥാന വിഹിതമായി 50കോടി അനുവദിച്ചു. ഭക്ഷ്യസുരക്ഷാനിയമപ്രകാരം വിതരണചെലവ് കേന്ദ്ര-സംസ്ഥാനസർക്കാരുകൾ തുല്യമായി ചെലവാക്കണം.ക്വിന്റലിന് 65രൂപയാണ് കേന്ദ്രനിരക്ക്.കേരളത്തിൽ കൂലികൂടുതലായതിനാൽ ക്വിന്റലിന് 200രൂപാവരെ നൽകേണ്ടിവരും. പക്ഷെ കേന്ദ്രം 65രൂപയുടെ പകുതിയായ 32.50രൂപ മാത്രമാണ് നൽകുന്നത്. അതോടെ സംസ്ഥാനത്തെ കൂലികൂടുതലിന്റെ ബാധ്യത സംസ്ഥാനം സ്വയം വഹിക്കേണ്ട സ്ഥിതിയായി.അതുകൊണ്ടാണ് വാതിൽപ്പടി വിതരണത്തിന് അധിക സംസ്ഥാന വിഹിതം നൽകേണ്ടിവരുന്നത്.