തിരുവനന്തപുരം:വേളാങ്കണ്ണി തിരുനാൾ പ്രമാണിച്ച് തിരുവനന്തപുരത്തുനിന്ന് വേളാങ്കണ്ണിയിലേക്ക് സ്പെഷ്യൽ ട്രെയിൻ സർവ്വീസ് ഇന്നാരംഭിക്കും. സെപ്തംബർ നാലുവരെ ബുധനാഴ്ചകളിൽ തിരുവനന്തപുരത്തുനിന്നും സെപ്തംബർ 5വരെ വ്യാഴാഴ്ചകളിൽ വേളാങ്കണ്ണിയിൽ നിന്നും മൂന്ന് സർവ്വീസുകൾ വീതമാണ് നടത്തുക.
ബുധനാഴ്ചകളിൽ ഉച്ചകഴിഞ്ഞ് 3.25ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് വ്യാഴാഴ്ച പുലർച്ചെ 3.55ന് വേളാങ്കണ്ണിയിൽ എത്തും. തിരികെ വേളാങ്കണ്ണിയിൽ നിന്നും വൈകിട്ട് 7.10ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.55 ന് തിരുവനന്തപുരം സെൻട്രലിൽ എത്തും.