ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ ചിത്രം ലക്കി ഭാസ്കർ ഒക്ടോബർ 31ലേക്ക് റിലീസ് മാറ്റി. ഓണം റിലീസായി സെപ്തംബർ 7ന് നിശ്ചയിക്കുകയായിരുന്നു. വെങ്കി അട്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബാങ്ക് ഉദ്യോഗസ്ഥൻ ഭാസ്കറായി ദുൽഖർ എത്തുന്നു.
എൺപത് കാലഘട്ടത്തിലൂടെയാണ് സിനിമയുടെ സഞ്ചാരം. ബാങ്ക് കൊള്ളയും അതേത്തുടർന്നുണ്ടാകുന്ന സംഭവവി കാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. മീനാക്ഷി ചൗധരിയാണ് നായിക. സംഗീതം: ജി.വി. പ്രകാശ്, നിമിഷ് രവിയാണ് ഛായാഗ്രഹണം. എഡിറ്റിംഗ്: നവീൻ നൂലി, തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിൽ റിലീസ് ചെയ്യും.