അകാലത്തിൽ വിടപറഞ്ഞ തമിഴ് സൂപ്പർ സ്റ്റാറും രാഷ്ട്രീയ നേതാവുമായ വിജയ് കാന്തിന്റെ വീട്ടിൽ വിജയ്യും ഗോട്ട് സിനിമയുടെ അണിയറപ്രവർത്തകരും. വിജയ് കാന്തിന്റെ ഛായാചിത്രത്തിനു മുൻപിൽ തൊഴുകൈയോടെ നിൽക്കുന്ന വിജയ് യുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ ഇടംപിടിച്ചു. വെങ്കിട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ എ.ഐ സഹായത്തോടെ വിജയ് കാന്ത് പ്രത്യക്ഷപ്പെടുന്നുണ്ട്. വിജയ് കാന്ത് എത്തുന്ന സീനിൽ വിജയ് ഉള്ളതിനാൽ ഇരുവരുടെയും ആരാധകർ ആവേശത്തിലാണ്. വിജയ് കാന്തിന്റെ ഭാര്യ പ്രേമലത, മക്കളായ ഷൺമുഖ പാണ്ഡ്യ വിജയ് പ്രഭാകരൻ എന്നിവരുമായി വിജയ് ആശയവിനിമയം നടത്തി. കഴിഞ്ഞ ഡിസംബർ 28നാണ് വിജയ് കാന്ത് വിടപറയുന്നത്. സിന്ദൂരപാണ്ഡി എന്ന ചിത്രത്തിൽ വിജയ്കാന്തും വിജയ്യും ഒരുമിച്ചിട്ടുണ്ട്. അതേസമയം സെപ്തംബർ 5ന് റിലീസ് ചെയ്യുന്ന ഗോട്ടിൽ മീനാക്ഷി ചൗധരിയാണ് നായിക.