മുടപുരം: കിഴുവിലം റൂറൽ സഹകരണ സംഘം കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. കൂന്തള്ളൂർ സ്കോളേഴ്സ് അക്കാഡമി ഹാളിൽ നടന്ന ചടങ്ങിൽ ചിറയിൻകീഴ് ബ്ലോക്ക്പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ജി.വേണുഗോപാലൻ നായർ അദ്ധ്യക്ഷനായി.
ഗ്രാമ പഞ്ചായത്ത് അംഗം പി.അനീഷ്,കിഴുവിലം സഹകരണ ബാങ്ക് ഭരണസമിതി അംഗം താഹ,പ്രേംനസീർ മെമ്മോറിയൽ ഗവൺമെന്റ്ഹയർ സെക്കൻഡറി സ്കൂൾ,പി.ടി.എ വൈസ് പ്രസിഡന്റ് പനയത്തറ ഷെരീഫ് ആദ്യ നിക്ഷേപം നടത്തി. സംഘം വൈസ് പ്രസിഡന്റ് മിനി,ചന്ദ്രൻ എന്നിവർ സംസാരിച്ചു. സഹകരണ സംഘം സെക്രട്ടറി എസ്.വിനീത സ്വാഗതവും ഭരണസമിതിഅംഗം ബിന്ദു നന്ദിയും പറഞ്ഞു.