രോമാഞ്ചത്തിലും ഗുരുവായൂരമ്പലനടയിലും വാഴയിലും തിളങ്ങിയ ജോമോൻ ജ്യോതിർ നായകനായി അരങ്ങേറ്റം കുറിക്കുന്ന ഭീകരൻ എന്ന ചിത്രം ജിബു ജേക്കബ് സംവിധാനം ചെയ്യുന്നു. എബ്രിഡ് ഷൈൻ തിരക്കഥ എഴുതുന്ന ചിത്രം ജെ ആന്റ് സിനിമ ഹൗസിന്റെ ബാനറിലാണ് നിർമ്മാണം.
സോഷ്യൽ മീഡിയ താരവും ഇൻഫ്ളൂവൻസറുമായ ജോമോൻ ജ്യോതിർ ഇതിനോടകം ഏറെ ആരാധകരെ നേടിയിട്ടുണ്ട്. ഗൗതമന്റെ രഥം, തോൽവി എഫ്.സി, ഫാലിമി, കേസില്ലാലോകത്തെ ഡിറ്റക്ടീവ്, ഹലോ മമ്മി, ബസൂക്ക, തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. പി.ആർ. ഒ എ.എസ്. ദിനേശ്.