ചിറയിൻകീഴ്: കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ ശ്രീനാരായണ സന്ദേശങ്ങൾ വഹിച്ച പങ്ക് മഹത്തരമാണെന്ന് വി.ശശി എം.എൽ.എ അഭിപ്രായപ്പെട്ടു.
എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയന്റെ നേതൃത്വത്തിൽ സഭവിള ശ്രീനാരായണാശ്രമത്തിൽ നടന്ന ചിറയിൻകീഴ് താലൂക്കുതല ശ്രീനാരായണ ജയന്തി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡന്റ് സി.വിഷ്ണുഭക്തൻ അദ്ധ്യക്ഷനായി. എസ്എൻ ട്രസ്റ്റ് ലൈഫ് മെമ്പർ ഡോ.ബി.സീരപാണി ഗുരു സന്ദേശ പ്രഭാഷണം നടത്തി. എസ്.എൻ.ഡി.പി യോഗം വനിതാസംഘം കോ ഓർഡിനേറ്റർ രമണി ടീച്ചർ വക്കം ഗുരു കൃതികളുടെ സംഗീതാവിഷ്കരണവും വ്യാഖ്യാനവും നിർവഹിച്ചു.
യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി,വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള,യോഗം ഡയറക്ടർ അഴൂർബിജു, യൂണിയൻ കൗൺസിലർമാരായ ഉണ്ണിക്കൃഷ്ണൻ ഗോപിക,സി.കൃത്തിദാസ്,ഡി.ചിത്രാംഗദൻ,എസ്.എൻ ട്രസ്റ്റ് ബോർഡംഗം ബൈജു തോന്നയ്ക്കൽ,സഭവിള ആശ്രമം വനിത ഭക്തജനസമിതി പ്രസിഡന്റ് ഷീല മനോഹരൻ,സെക്രട്ടറി വിജയ അനിൽകുമാർ,വനിതാസംഘം യൂണിയൻ സെക്രട്ടറി ഷീല സോമൻ,ട്രഷറർ ഉദയകുമാരി വക്കം,വൈസ് പ്രസിഡന്റ് നിമ്മി ശ്രീജിത്ത്,ശാർക്കര ഗുരുക്ഷേത്ര വനിത ഭക്തജനസമിതി സെക്രട്ടറി ബീന ഉദയകുമാർ,പ്രസിഡന്റ് വത്സല പുതുക്കരി എന്നിവർ സംസാരിച്ചു.
കൂന്തള്ളൂർ ശിവകൃപ മൈക്രോഫിനാൻസ് യൂണിറ്റ് അംഗങ്ങളുടെ സഹസ്രനാമാർച്ചനയും അരങ്ങേറി. ആശ്രമാങ്കണത്തിലെ ദീപ പ്രതിഷ്ഠ - സരസ്വതീ-ഗുരുമണ്ഡപങ്ങളിൽ പുഷ്പാർച്ചന,മഹാഗുരുപൂജ,സമൂഹപ്രാർത്ഥന എന്നിവ നടന്നു. വൈകിട്ട് ദീപാർപ്പണപൂജ,ദൈവദശക കീർത്തനാലാപനം എന്നിവയോടെ സമാപിച്ചു.