vfive

തിരുവനന്തപുരം: ടെക്നോസിറ്റിക്ക് സമീപം വീഫൈവ് ഹോംസിന്റെ പുതുതായി പണികഴിപ്പിച്ച അമൃത,കുമാരപുരം ജംഗ്ഷനിലെ പേൾ എന്നീ പ്രോജക്ടുകളുടെ താക്കോൽ കൈമാറ്റചടങ്ങ് ആക്കുളം ഗോകുലം ഗ്രാൻഡ് ഹോട്ടലിൽ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.

രമേശ് ചെന്നിത്തല എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. എ.എ.റഹിം എം.പി, വി.കെ.പ്രശാന്ത് എം.എൽ.എ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്, കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം മണക്കാട് സുരേഷ്,ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് ചെയർമാൻ എം.ജലീൽ,കമ്പനി എം.ഡി കാർത്തികേയൻ കെ.ഉണ്ണി, ഡയറക്ടർ മാഹീൻ.എ,വീഫൈവ് ഹോംസിന്റെ ഡയറക്ടർമാരായ ബാലചന്ദ്രൻ.എസ്,ആർ.രവികുമാർ,അനി കരീം എന്നിവർ പങ്കെടുത്തു.