
തിരുവനന്തപുരം: ജനാർദ്ദനപുരം ഹയർസെക്കൻഡറി സ്കൂൾ ഏർപ്പെടുത്തിയ ആർ.ജനാർദ്ദനൻ നായർ എക്സ് എം.എൽ.എ പരിസ്ഥിതി സുവർണമുദ്ര പുരസ്‌കാരം കാരയ്ക്കാമണ്ഡപം വിജയകുമാറിന് മന്ത്രി വി.ശിവൻകുട്ടി കൈമാറി. ആറു പതിറ്റാണ്ടിന്റെ ചരിത്രമുള്ള സ്കൂൾ സുവനീർ മുരുകൻ കാട്ടാക്കടയ്ക്ക് നൽകി മന്ത്രി പ്രകാശനം ചെയ്തു. സി.കെ.ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.പുരസ്കാര സമിതി ചെയർമാൻ അഡ്വ.ജെ.വേണുഗോപാലൻ നായർ,പുരസ്കാര സമിതി ജനറൽ കൺവീനർ വിനോദ് വൈശാഖി,മാനേജർ ശ്രീകുമാരിഅമ്മ,സ്കൂൾ പ്രിൻസിപ്പൽ വി.ശ്രീകല,ഹെഡ്മാസ്റ്റർ എം.എസ്.ആദർശ് കുമാർ,പി.വി.പ്രവീൺ,വട്ടപ്പാറ അനിൽകുമാർ,ഉഷാ കുമാരി,ഗോകുൽ എന്നിവർ സംസാരിച്ചു.ആർട്ട് ഗ്യാലറിയുടെ ഉദ്ഘാടനം കാരയ്ക്കാമണ്ഡപം വിജയകുമാർ നിർവഹിച്ചു.മികവ് തെളിയിച്ച നൂറോളം വിദ്യാർത്ഥികളെ മുരുകൻ കാട്ടാക്കട അനുമോദിച്ചു.