nemom-ups

നേമം: ക്ലാസ്‌മുറികളിൽ ഒരുക്കിയ വിശാലമായ ക്യാൻവാസ്,​ കുരുന്നുകൾക്ക് ഇഷ്ടമുള്ളതെല്ലാം വരയ്ക്കാം. നേമം ഗവ. യു.പി എസിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉപജില്ലാതല സർഗാത്മക ശില്പശാലയാണ് കുരുന്നുകൾക്ക് വേറിട്ട അനുഭവമായത്. കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സോമശേഖരൻ നായർ ശില്പശാല ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കവിതാജോൺ അദ്ധ്യക്ഷയായി. ഗ്രാമപഞ്ചായത്തംഗം കെ.കെ. ചന്തുകൃഷ്ണ, ഹെഡ്മാസ്റ്റർ എ.എസ്. മൻസൂർ, സീനിയർ അദ്ധ്യാപിക. എം.ആർ. സൗമ്യ, അദ്ധ്യാപകരായ അജയ കുമാർ, സിന്ധു, ബിന്ദു പോൾ, അബ്ദുൽ ഷുഹൂദ് എന്നിവർ പ്രസംഗിച്ചു. കവി എൻ.എസ്. സുമേഷ് കൃഷ്ണനും ചിത്രകലാ ശില്പശാലയ്ക്ക് ശില്പി രാജേഷ് ട്വിങ്കിളും നേതൃത്വം നൽകി. സാഹിത്യ വേദി ജോയിന്റ് കൺവീനർ ജോലാൽ സ്വാഗതവും കൺവീനർ എസ്. സുനി നന്ദിയും പറഞ്ഞു.