വെഞ്ഞാറമൂട്: വാമനപുരം ആറ്റിൻനിന്നും വൃദ്ധയുടെ മൃതദേഹം കണ്ടെത്തി. കുറിഞ്ചിലക്കാട് കുന്നുംപുറത്ത് വീട്ടിൽ കൃഷ്ണമ്മ (72) യുടെ മൃതദേഹമാണ് ആറ്റിലെ വള്ളിക്കടവ് വെള്ളുമണ്ണടിക്കടവിൽ നിന്നും കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെ നാട്ടുകാരാണ് വിവരം വെഞ്ഞാറമൂട് ഫയർ ഫോഴ്സിൽ അറിയിച്ചത്. തുടർന്ന് ഫയർ ഫോഴ്സെത്തി മൃതദേഹം കരയ്ക്കെത്തിച്ചു. ഇക്കഴിഞ്ഞ 16ന് കൃഷ്ണമ്മയെ കാണ്മാനില്ലന്ന് പറഞ്ഞ് പാങ്ങോട് പൊലീസിൽ മക്കൾ പരാതി നൽകിയിരുന്നു.