തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷം നിയന്ത്രിക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് പി.സി വിഷ്ണുനാഥ് എം.എൽ.എ. ആഡംബരവും ധൂർത്തും ഒഴിവാക്കി ഓണാഘോഷം സംഘടിപ്പിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്നും അദ്ദേഹം മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. ദുരന്തബാധിതരുടെ ജീവിതം വീണ്ടെടുക്കാനുള്ള കർമ്മപരിപാടികൾ ഒരുമിച്ച് ആവിഷ്‌കരിക്കുകയാണ്. ഓണാഘോഷങ്ങൾ നിയന്ത്രിക്കാനുള്ള സർക്കാർ തീരുമാനം ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതത്തെ ബാധിക്കുമെന്നും കത്തിൽ പറയുന്നു.