d

തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റീജിയണൽ കാൻസർ സെന്ററിന് മുന്നിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും എല്ലാമാസവും ചതയദിനത്തിൽ നടത്തിവരാറുള്ള ചതയദിന ഗുരുപ്രസാദം വിതരണം നടന്നു. 170-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് കോവളം യൂണിയൻ പ്രസിഡന്റ്‌ കോവളം ടി.എൻ.സുരേഷ് വിതരണോദ്ഘാടനം നിർവഹിച്ചു.

എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് ജില്ലാ ചെയർമാൻ മണ്ണന്തല മുകേഷ്,​യൂത്ത് മൂവ്മെന്റ് ജില്ലാ കൺവീനർ മുല്ലൂർ വിനോദ് കുമാർ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അരുൺ കഴക്കൂട്ടം,അനു പൂങ്കുളം,സൈബർ സേന സംസ്ഥാന കമ്മിറ്റി അംഗം ദീപു അരുമാനൂർ,​കാട്ടിൽ വിജയൻ,ശ്രീകണ്ഠൻ കഴക്കൂട്ടം,കോവളം യൂണിയൻ യൂത്ത് മൂവ്മെന്റ് കമ്മിറ്റി അംഗങ്ങളായ സുജിത് വാഴമുട്ടം,വിധിൻ പെരിങ്ങമ്മല,രാജേഷ് കണ്ണംകോട്,മനു പനപ്പഴിഞ്ഞി,ശ്രീകുമാർ കട്ടച്ചൽക്കുഴി,വിഷ്ണു പുന്നമൂട്,അജീഷ്,സനൽ, ബിനു, നികുഞ്ച്,സത്യശീലൻ,അശോക് കുമാർ,ബിജു,ബാലജനയോഗം കമ്മിറ്റി അംഗങ്ങളായ കാശിനാഥൻ.എം.വി, ജഗനാഥൻ.എം.വി,ശിവ നാരായണൻ എന്നിവർ പങ്കെടുത്തു. ഈ മാസത്തെ ചതയദിന ഗുരുപ്രസാദം നേർച്ചയായി സമർപ്പിച്ചത് കോവളം യൂണിയൻ യൂത്ത് മൂവ്മെന്റ് കമ്മിറ്റിയാണ്.