തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിൽ കേസെടുക്കാത്ത സർക്കാർ നിലപാട് സ്ത്രീ സമൂഹത്തോടുള്ള വഞ്ചനയും അവഹേളനവുമാണെന്ന് സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ) സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബു പ്രസ്താവനയിൽ പറഞ്ഞു.
കേസെടുക്കാൻ നിയമതടസമില്ലെന്നിരിക്കെ വേട്ടക്കാരെ സംരക്ഷിക്കുന്ന സർക്കാരിന്റെ നിലപാട് കേരള മനഃസാക്ഷിയോടുള്ള വെല്ലുവിളിയാണ്. സർക്കാർ നിയമിച്ച കമ്മിറ്റി ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാതെ കോൺക്ളേവ് നടത്തുമെന്ന് പറയുന്ന മന്ത്രി സജി ചെറിയാന് പദവിയിൽ തുടരാൻ അർഹതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.