തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിനെ തുടർന്ന് ദുരിതത്തിലായ വ്യാപാരികളെ സംരക്ഷിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും സർക്കാർ സംവിധാനങ്ങൾ പരാജയമെന്ന് ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡോ.പാളയം അശോക് പറഞ്ഞു. വ്യാപാരികൾക്ക് അടിയന്തര സഹായമെത്തിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.