m

തിരുവനന്തപുരം: ദേശീയ ബഹിരാകാശ ദിനത്തോടനുബന്ധിച്ച് ഐ.എസ്.ആർ.ഒ നടത്തിയ മത്സരത്തിൽ എൻജിനിയറിംഗ് കോളേജ് വിഭാഗത്തിൽ സംസ്ഥാനതലത്തിൽ മരിയൻ എൻജിനിയറിംഗ് കോളേജ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. സ്‌കൂളുകളിലെയും കോളേജുകളിലെയും വിദ്യാർത്ഥികൾക്കായി കോളേജിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോളേജിന് രണ്ടാംസ്ഥാനം ലഭിച്ചത്. വി.എസ്.എസ്.സിയിൽ നടന്ന ചടങ്ങിൽ മാനേജ്മെന്റ് പ്രതിനിധി ഫാ.ജിം കാർവിൻ,അഭിജിത്ത് ആർ.പി,രെഞ്ചു സി.എം എന്നിവർ കേന്ദ്രമന്ത്രി സുരേഷ് ഗോപിയിൽ നിന്ന് അവാർഡ് സ്വീകരിച്ചു. ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.എസ്.സോമനാഥ് ഓൺലൈനായി പങ്കെടുത്തു. വി.എസ്.എസ്.സി ഡയറക്ടർ ഡോ.ഉണ്ണിക്കൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു.