തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്റെ 170 -ാമത് ജയന്തി വിവിധ പരിപാടികളോടെ ആഘോഷിച്ചു.
വെള്ളായണി ശാഖയുടെ ആഭിമുഖ്യത്തിൽ ശിവോദയം ക്ഷേത്രത്തിലെ ഗുരുമന്ദിരത്തിൽ പ്രാർത്ഥനയും വെള്ളായണി ക്ഷേത്രത്തിന് സമീപം പായസവിതരണവും നടന്നു. എസ്.എൻ.ഡി.പി യോഗം വെണ്ണിയൂർ ശാഖയിൽ നടന്ന ചടങ്ങിൽ റിട്ട.അദ്ധ്യാപകരായ എ.സദാശിവൻ,എൽ.വിദ്യാവതി,രമാദേവി എന്നിവരെ വൈസ് പ്രസിഡന്റ് പെരിങ്ങമല എസ്.സുശീലൻ, ഡയറക്ടർ ബോർഡ് അംഗം പുന്നമ്മൂട് സുധാകരൻ എന്നിവർ ആദരിച്ചു. ശാഖാ പ്രസിഡന്റ് എസ്.സുധീഷ്,സെക്രട്ടറി എൻ.ബാലചന്ദ്രൻ എസ്.എസ്. സനിൽ തുടങ്ങിയവർ സംസാരിച്ചു.
ജില്ലാ കോൺഗ്രസ് കമ്മിറ്റി
ഡി.സി.സിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 170 -ാമത് ജയന്തി ആഘോഷം ഡോ.ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്തു. മ്യൂസിയം ജംഗ്ഷനിലെ ഗുരുദേവ പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടന്നു. ഡി.സി.സി അദ്ധ്യക്ഷൻ പാലോട് രവി അദ്ധ്യക്ഷത വഹിച്ചു. മുൻമന്ത്രി വി.എസ് ശിവകുമാർ,ഡി.സുദർശനൻ,കടകംപള്ളി ഹരിദാസ്, പാളയംഉദയകുമാർ, എസ്.കൃഷ്ണകുമാർ, നന്ദിയോട് സുശീലൻ, ശ്രീകണ്ഠൻനായർ, ആർ.ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു.