തിരുവനന്തപുരം: പരിശീലനം പൂർത്തിയാക്കിയ 2022 ബാച്ചുകാരായ എട്ട് ഐ.എ.എസുകാരെ സബ്കളക്ടർമാരായി നിയമിച്ച് പൊതുഭരണ വകുപ്പ് ഉത്തരവായി. നിയമിക്കപ്പെട്ട ഉദ്യോഗസ്ഥരും റവന്യൂ ഡിവിഷനുകളും:ആൽഫ്രെഡ് ഒ.വി (തിരുവനന്തപുരം), അഖിൽ വി.മേനോൻ (തൃശൂർ), അനൂപ് ഗാർഗ്(ഇടുക്കി), ദിലീപ് കെ.കൈനിക്കര(തിരൂർ), കാർത്തിക് പാണിഗ്രാഹി(തലശേരി), നിഷാന്ത് സിൻഹാര(കൊല്ലം), പ്രതീക് ജയിൻ(കാഞ്ഞങ്ങാട്), സുമതി കുമാർ താക്കൂർ(തിരുവല്ല).
പുതിയ സബ്കളക്ടർമാർ നിയമിക്കപ്പെട്ട റവന്യൂ ഡിവിഷനുകളിലെ നിലവിലെ സബ് കളക്ടർമാർ എത്രയും വേഗത്തിൽ ചുമതല ഒഴിയാനും നിർദ്ദേശിച്ചിട്ടുണ്ട്. ഇവർക്ക് പുതിയ ചുമതലകൾ നൽകും.