തിരുവനന്തപുരം: ചട്ടമ്പിസ്വാമിയുടെ 171-ാം ജയന്തി ആഘോഷവും അഞ്ചുദിവസം നീളുന്ന തീർത്ഥാടന മഹോത്സവവും ഇന്നുമുതൽ 25 വരെ കണ്ണമ്മൂല ചട്ടമ്പിസ്വാമി ജന്മസ്ഥാന ക്ഷേത്രത്തിൽ നടക്കും. തിരുവനന്തപുരം താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങിൽ എല്ലാദിവസവും രാവിലെ 5.30 മുതൽ 10.30 വരെയും വൈകിട്ട് 4.30 മുതൽ 8 വരെയും ദർശനവും പ്രത്യേകപൂജകളും വഴിപാടുകളും ഉണ്ടായിരിക്കും.
ഇന്ന് രാവിലെ 9ന് എൻ.എസ്.എസ് വൈസ് പ്രസിഡന്റ് എം.സംഗീത്കുമാർ തീർത്ഥാടന മഹോത്സവം ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5ന് ഭജന ഉണ്ടായിരിക്കും. 25ന് വൈകിട്ട് 4ന് നടക്കുന്ന ജയന്തിസമ്മേളനം മന്ത്രി കെ.ബി.ഗണേശ്കുമാർ ഉദ്ഘാടനം ചെയ്യും. ഈ വർഷത്തെ വിദ്യാധിരാജാ പുരസ്കാരങ്ങൾ കവിയും സാഹിത്യകാരനുമായ ഡോ.എഴുമറ്റൂർ രാജരാജവർമ്മ, ആദ്ധ്യാത്മിക പ്രവർത്തകൻ എ.ആർ.ഗിരീഷ്‌കുമാർ എന്നിവർക്ക് മന്ത്രി നൽകും. എൻ.എസ്.എസ് വൈസ് പ്രസിഡന്റ് എം.സംഗീത്കുമാർ അദ്ധ്യക്ഷത വഹിക്കും.