photo

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ലിഫ്റ്റിൽ 42 മണിക്കൂർ കുടുങ്ങിക്കിടന്നശേഷം രക്ഷപ്പെട്ട തിരുവനന്തപുരം സ്വദേശി രവീന്ദ്രൻനായരുടെ ആത്മധൈര്യത്തെ മന്ത്രി വി.ശിവൻകുട്ടി അഭിനന്ദിച്ചു. മന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസിലെത്തി രവീന്ദ്രൻ നായർ മന്ത്രിയെ കണ്ടു. ലിഫ്റ്റിൽ കുടുങ്ങിയപ്പോഴുണ്ടായ അനുഭവം രവീന്ദ്രൻനായർ മന്ത്രിയോട് വിവരിച്ചു. ന്യൂനപക്ഷ കമ്മിഷൻ അദ്ധ്യക്ഷൻ എ.എ റഷീദ് സന്നിഹിതനായിരുന്നു.