1

ശ്രീകാര്യം: ചേന്തി ശ്രീനാരായണ സാംസ്കാരിക നിലയം ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 170ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങൾ സംഘടിപ്പിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രധാന കലാപരിപാടികൾ ഒഴിവാക്കിയിരുന്നു.

ഇന്നലെ രാവിലെ 6.45ന് വിശേഷാൽ ഗുരുപൂജയും സമൂഹപ്രാർത്ഥനയും നടന്നു. തുടർന്ന് 8ന് സാംസ്കാരിക നിലയം രക്ഷാധികാരി ചേന്തി അനിൽ പതാക ഉയർത്തിയതോടെ ജയന്തി ആഘോഷങ്ങൾക്ക് തുടക്കമായി. തുടർന്ന് 8.30 മുതൽ പ്രഭാത ഭക്ഷണം,9.30ന് വനിതാ സമാജം അംഗങ്ങളുടെ നേതൃത്വത്തിൽ ഗുരുദേവ കീർത്തനങ്ങളുടെ ആലാപനം എന്നിവ നടന്നു. 11ന് തലനാട് ചന്ദ്രശേഖരൻ നായരുടെ പ്രഭാഷണവും നടന്നു. 12.30 മുതൽ സമൂഹ അന്നദാനസദ്യയും വിവിധ ചടങ്ങുകളും നടന്നു. മന്ത്രി ജി.ആർ.അനിൽ,കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, എം.വിജയകുമാർ,കെ.മോഹൻ കുമാർ,എൻ.എസ്.എസ് യൂണിയൻ വൈസ് പ്രസിഡന്റ് എം.സംഗീത് കുമാർ,കൗൺസിലർ ജോൺസൺ ജോസഫ്,ഡോ.ഷാജി പ്രഭാകരൻ,ഉള്ളൂർ അനിൽകുമാർ, ജഗനാഥൻ ഇടവക്കോട്,തലനാട് ചന്ദ്രശേഖരൻ നായർ എന്നിവർ ഗുരുമന്ദിരത്തിൽ പുഷ്പാർച്ചന നടത്തി.

ചേന്തി അനിൽ,സാംസ്കാരിക നിലയം പ്രസിഡന്റ് ജേക്കബ് എബ്രഹാം,സെക്രട്ടറി ടി.ശശിധരൻ നായർ,സി.ആർ.എ പ്രസിഡന്റ് കെ.സുരേന്ദ്രൻ നായർ,എൻ.ജയകുമാർ,പ്രദീപ് കുമാർ,സുനിൽകുമാർ,ഉത്തമൻ,ടി.അശോക് കുമാർ,ശശി ബാലൻ, വിജയകുമാർ,കല്ലംപള്ളി മോഹനൻ,എസ്.എൻ.ഡി.പി ശാഖാ സെക്രട്ടറി സത്യൻ,സന്തോഷ് തോട്ടക്കാട്,സന്തോഷ് ചേന്തി,എസ്.അനിൽകുമാർ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.