തിരുവനന്തപുരം: കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ് കോളേജുകളിലെ
ഒഴിവുള്ള സീറ്റുകളിലേക്ക് നാളെ(22) കേരള സർവകലാശാല സെനറ്റ് ഹാളിൽ സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തും. വിദ്യാർത്ഥികൾ അതാത് സെന്ററുകളിൽ രാവിലെ 10ന് മുൻപ് റിപ്പോർട്ട് ചെയ്യണം. രജിസ്‌ട്രേഷൻ സമയം രാവിലെ 8.30 മുതൽ 10 വരെ.
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്വാശ്രയ/യു.ഐ.ടി./ഐ.എച്ച്.ആർ.ഡി. കോളേജുകളിലെ ഒഴിവുളള സീറ്റുകളിലേയ്ക്ക് 23ന് കോളേജ്തലത്തിൽ സ്‌പോട്ട്അലോട്ട്‌മെന്റ് നടത്തും. വിദ്യാർത്ഥികൾ രാവിലെ 11ന് മുൻപ് റിപ്പോർട്ട് ചെയ്യണം. നിലവിൽ കേരളസർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുളള കോളേജുകളിൽ അഡ്മിഷനുളള വിദ്യാർത്ഥികളെ സ്‌പോട്ട് അഡ്മിഷനിൽ പരിഗണിക്കില്ല. സ്‌പോട്ട് അലോട്ട്‌മെന്റിൽ കോളേജും കോഴ്സും അലോട്ട് ചെയ്താൽ മാറ്റാനാവില്ല. ഇതുവരെ അഡ്മിഷൻ ഫീ അടയ്ക്കാത്ത
വിദ്യാർത്ഥികൾക്ക് സ്‌പോട്ട് അലോട്ട്‌മെന്റിൽ അഡ്മിഷൻ ലഭിക്കുകയാണെങ്കിൽ യൂണിവേഴ്സിറ്റി
അഡ്മിഷൻ ഫീസിനത്തിൽ(എസ്.ടി./എസ്.സി. വിഭാഗങ്ങൾക്ക് 930/ രൂപ, ജനറൽ മറ്റ് സംവരണ
വിഭാഗങ്ങൾക്ക് 1850 രൂപ) അടയ്‌ക്കണം. വിവരങ്ങൾക്ക് https://admissions.keralauniversity.ac.in