തിരുവനന്തപുരം: അഖിലകേരള യാദവസഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷവും കൺവെൻഷനും 25ന് രാവിലെ 9ന് തിരുവനന്തപുരം തമിഴ്സംഘം ഹാളിൽ നടക്കും. ഓൾ ഇന്ത്യ യാദവ മഹാസഭ ദേശീയ സെക്രട്ടറി അഡ്വ.രമേഷ് യാദവ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ.പത്മനാഭസെൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് കെ.ശിവരാമൻ മേസ്ത്രി,ജനറൽ സെക്രട്ടറി കെ.എം.ദാമോദരൻ ചീമേനി, സി.ബാലകൃഷ്ണൻ യാദവ്, കുട്ടപ്പ ചെട്ടിയാർ എന്നിവർ പങ്കെടുക്കും.