തിരുവനന്തപുരം: ധനകാര്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയായി ഡോ.എ.ജയതിലക് നിയമിതനായി. നിലവിൽ ധനകാര്യവകുപ്പിൽ ടാക്സസ് സെക്രട്ടറിയായിരുന്നു.ധനകാര്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയായിരുന്ന രബീന്ദ്രകുമാർ അഗർവാൾ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് മാറിയതിനെ തുടർന്നാണ് നിയമനം. നേരത്തെ റെവന്യുവകുപ്പ് സെക്രട്ടറിയായും എക്സൈസ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1991 ബാച്ച് ഐ.എ.എസ്.ഉദ്യോഗസ്ഥനാണ്.