തിരുവനന്തപുരം: ശ്രീനാരായണഗുരുദേവന്റെ ജയന്തിയോടനുബന്ധിച്ച് ചെമ്പഴന്തിയിൽ നടന്ന തിരു ജയന്തി ഘോഷയാത്ര മന്ത്രി ജി.ആർ.അനിൽ ഉദ്‌ഘാടനം ചെയ്തു. വി.കെ.പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷനായി. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,​സ്വാമി അഭയാനന്ദ,​കൗൺസിലർ ഡി.ആർ.അനിൽ,ഗായത്രി ദേവി എന്നിവർ പങ്കടുത്തു.

ഗുരുദേവൻ ഹ്രസ്വയാത്രകൾക്ക് ഉപയോഗിച്ചിരുന്ന റിക്ഷയുടെ അലങ്കരിച്ച മാതൃക വഹിച്ചുള്ള ഘോഷയാത്ര ഉദയഗിരി, ഗുരുകുലം റോഡ്,ചെല്ലമംഗലം,കരിയം,ചെക്കാലമുക്ക്,വെഞ്ചാവോട് എന്നിവിടങ്ങളിൽ സഞ്ചരിച്ച് ഗുരുകുലത്തിൽ സമാപിച്ചു.