മലയിൻകീഴ്: എസ്.എൻ.ഡി.പി യോഗം വിളപ്പിൽ ശാഖയിൽ ശ്രീനാരായണ ഗുരുദേവന്റെ 170-ാമത് ജയന്തി ആഘോഷത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗം വിളപ്പിൽ ചന്ദ്രൻ പണികഴിപ്പിച്ച ഗുരുദേവമണ്ഡപം ഭദ്രദീപം തെളിച്ച് അരുവിപുറം മഠാധിപതി സ്വാമി സാന്ദ്രാനന്ദ സമർപ്പിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം നേമം യൂണിയൻ സെക്രട്ടറി മേലാംകോട് സുധാകരൻ ഉദ്ഘാടനം ചെയ്തു.
ശാഖാ പ്രസിഡന്റ് രത്നാകര പണിക്കർ അദ്ധ്യക്ഷത വഹിച്ചു.
നേമം യൂണിയൻ പ്രസിഡന്റ് സുപ്രിയ സുരേന്ദ്രൻ,അടൂർ പ്രകാശ്.എം.പി,ഐ.ബി.സതീഷ് എം.എൽ.എ,വിളപ്പിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.ഷാജി,കൊല്ലംകോണം സി.എസ്.ഐ.ഇടവക വികാരി .എസ്.ജസ്റ്റിൻ ജോസ്,ബ്ലോക്ക് പഞ്ചായത്ത് അംഗം രേണുക,വാർഡ് അംഗം സജിത,ഷിബുകുമാർ സൈബർസേന,ശാഖാ സെക്രട്ടറി രഘുകുമാർ മിനി എന്നിവർ സംസാരിച്ചു.
ഫോട്ടോ- വിളപ്പിൽ ശാഖയിൽ ഗുരുദേവ മണ്ഡപ സമർപ്പണത്തിന് ശേഷം നടന്ന പൊതുസമ്മേളനം നേമം യൂണിയൻ
സെക്രട്ടറി മേലാംകോട് സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു. സുപ്രിയ സുരേന്ദ്രൻ,വിളപ്പിൽ ചന്ദ്രൻ എന്നിവർ സമീപം