തിരുവനന്തപുരം: ജില്ലയിലെ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ നിന്ന് വിരമിച്ച പ്രിൻസിപ്പൽമാരുടെ സംഘടനയായ പ്രിൻസിപ്പൽസ് എമരിറ്റസ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ സ്‌കൂളുകളിലെ 12 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതും പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് കാട്ടുന്നവർക്കാണ് 10,​000 രൂപ വീതം സ്കോളർഷിപ്പ് നൽകിയത്. ചടങ്ങിൽ പി.മുരളീധരൻ നായർ,പി.സുദർശൻ,എ. നൗഷാദ്,ഡോ.ജീജ,വി.കൃഷ്ണകിഷോർ എന്നിവർ പങ്കെടുത്തു.