തിരുവനന്തപുരം: സാധാരണക്കാർക്ക് സബ്സിഡി നിരക്കിൽ അവശ്യ സാധനങ്ങൾ ലഭ്യമാക്കുന്നതിന് സപ്ലൈകോയ്ക്ക് ആവശ്യമായ ഫണ്ട് അനുവദിക്കണമെന്ന് കേരള കോൺഗ്രസ്- ജേക്കബ് തിരുവനന്തപുരം നിയോജക മണ്ഡലം പ്രവർത്തക യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് മാത്യു ടി.സേവ്യർ അദ്ധ്യക്ഷത വഹിച്ച യോഗം ഹൈപവർ കമ്മിറ്റി അംഗം പേട്ട എസ്.ജയകുമാർ ഉദ്ഘാടനം ചെയ്തു. എ.ആന്റണി,പൂന്തുറ വർഗീസ്,അനിൽ,മണിയൻ,മോഹനൻ,വിജയൻ,അനിൽ ആനയറ തുടങ്ങിയവർ പങ്കെടുത്തു.