തിരുവനന്തപുരം:ശ്രീനാരായണ ഗുരുദേവന്റെ 170ാം ജയന്തിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം പേരൂർക്കട ശാഖയിൽ ശിവഗിരി മഠത്തിലെ സ്വാമി വിരജാനന്ദഗിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ഗുരുപൂജ നടന്നു. വൈകിട്ട് സാംസ്‌കാരിക സമ്മേളനം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. വി.കെ.പ്രശാന്ത് എം.എൽ.എ മുഖ്യാതിഥിയായി.ശാഖാപ്രസിഡന്റ് എസ്.മോഹനൻ അദ്ധ്യക്ഷനായി.ഭാരത് സേവക് സമാജ് ഓൾ ഇന്ത്യ ചെയർമാൻ ഡോ.ബി.എസ്.ബാലചന്ദ്രൻ, എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.എ.ബാഹുലേയൻ, ഡോ.പല്പു സ്‌മാരക യൂണിയൻ വൈസ് പ്രസിഡന്റ് എം.കെ.ദേവരാജ്, സെക്രട്ടറി അനീഷ് ദേവൻ, കൗൺസിലർ ആർ.സോമസുന്ദരം തുടങ്ങിയവർ സംസാരിച്ചു. വാർദ്ധക്യ പെൻഷൻ, ഓണക്കോടി, ചികിത്സാ സഹായം എന്നിവ ട്രാഫിക് എസ്.പി എം.കെ.സുൾഫിക്കർ വിതരണം ചെയ്തു.