pranav

പ്രണവ് മോഹൻലാൽ തെലുങ്ക് അരങ്ങേറ്റത്തിന് ഒരുങ്ങുന്നു. കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയായിരിക്കും തെലുങ്ക് അരങ്ങേറ്റം. തെലുങ്കിലെ പ്രമുഖ നിർമ്മാണ കമ്പനിയായ മൈത്രി മൂവിമേക്കേഴ്സിന്റെ ബാനറിൽ ആണ് നിർമ്മാണം. മോഹൻലാൽ, ജൂനിയർ എൻടി ആർ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ജനത ഗ്യാരേജ് ഉൾപ്പെടെ നിരവധി ചിത്രങ്ങൾ കൊരട്ടല ശിവ സംവിധാനം ചെയ്തിട്ടുണ്ട്.

പ്രഭാസും അനുഷ്ക ഷെട്ടിയും പ്രധാന വേഷത്തിൽ എത്തിയ മിർച്ചി ആണ് ആദ്യ സംവിധാന സംരംഭം. ജൂനിയർ എൻ.ടി.ആർ, ജാൻവി കപൂർ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ദേവര ആണ് കൊരട്ടാല ശിവയുടെ സംവിധാനത്തിൽ റിലീസിന് ഒരുങ്ങുന്ന ചിത്രം. രണ്ടു ഭാഗങ്ങളായാണ് ദേവര ഒരുങ്ങുന്നത്. ദേവര 2 നു ശേഷമാണോേ പ്രണവ് ചിത്രം എന്നത് അറിവായിട്ടില്ല.

ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നാണ് വിവരം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്കുശേഷം എന്ന ചിത്രത്തിനുശേഷം പ്രണവ് അഭിനയിക്കുന്ന സിനിമ ഏതായിരിക്കുമെന്ന് ആരാധകർ ഉറ്രു നോക്കുകയായിരുന്നു.

പ്രണവിന്റെ അടുത്ത സിനിമയും മലയാളത്തിലായിരിക്കുമെന്നാണ് ആരാധകർ കരുതിയത്. വൻവിജയം നേടിയ ഹൃദയത്തിനുശേഷം പ്രണവും വിനീത് ശ്രീനിവാസും ഒരുമിച്ച ചിത്രം കൂടിയായിരുന്നു വർഷങ്ങൾക്കുശേഷം. തന്റെ സിനിമ റിലീസ് ചെയ്യുമ്പോൾ യാത്ര പോവുന്ന ശീലമുള്ള ആളാണ് പ്രണവ്. യാത്രകളെ ഏറെ പ്രണയിക്കുന്ന പ്രണവ് മോഹൻലാലിന് ഏറെ ആരാധക വൃന്ദമുണ്ട്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദി എന്ന ചിത്രത്തിലൂടെയാണ് നായക അരങ്ങേറ്റം. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആണ് നായിക വേഷത്തിൽ മറ്റൊരു സിനിമ.