തിരുവനന്തപുരം: ജില്ലയിൽ കൊതുക്ജന്യരോഗ നിയന്ത്രണപ്രവർത്തനങ്ങൾക്കായി കണ്ടിജന്റ് തൊഴിലാളികളെ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. നാളെ രാവിലെ 10.30മുതൽ ജില്ലാ മെഡിക്കൽ ഓഫീസിന് സമീപമുള്ള സ്റ്റേറ്റ് ന്യൂട്രീഷ്യൻ ഹാളിൽ നടക്കുന്ന അഭിമുഖത്തിൽ ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. പ്രായപരിധി 45വയസ്.പരമാവധി 30ദിവസത്തേക്ക് പ്രതിദിനം 675 രൂപ ശമ്പള നിരക്കിലാണ് നിയമനം. താത്പര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റും സഹിതം അന്നേ ദിവസം രാവിലെ 9.30 ന് ഹാജരാകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ജില്ലയിലുള്ളവർക്കും കണ്ടിജന്റ് വർക്കർ,ഫോഗിംഗ്, സ്‌പ്രേയിംഗ് പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന.