shari

പദ്മരാജൻ സംവിധാനം ചെയ്ത ദേശാടനക്കിളി കരയാറില്ല എന്ന ചിത്രത്തിലെ നിമ്മിയേയും സാലിയേയും മലയാളികൾക്ക് അത്ര വേഗം മറക്കാനാവില്ല. ശാരിയും കാർത്തികയുമാണ് ആ കഥാപാത്രങ്ങളെ അനശ്വരമാക്കിയത്. നാലു പതിറ്റാണ്ടിനപ്പുറം വീണ്ടും കണ്ടുമുട്ടിയിരിക്കുകയാണ്. തിരുവനന്തപുരത്ത് കാർത്തികയുടെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. ദേശാടനക്കിളി കരയാറില്ല എന്ന സിനിമയുടെ തിരക്കഥയുടെ റിലീസിനാണ് ശാരി എത്തിയത്. ആ കൂടിക്കാഴ്ചയ്ക്ക് സാക്ഷിയായി പദ്മരാജന്റെ പത്നി രാധാലക്ഷ്മിയും ഉണ്ടായിരുന്നു. പദ്മരാജന്റെ മകൻ അനന്തപദ്മനാഭനാണ് ഈ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

''1985 നുശേഷംഇന്ന് അവർ ആദ്യമായി കണ്ടു. നിമ്മിയും സാലിയും. ദേശാടനക്കിളി കരയാറില്ല. തിരക്കഥയുടെ കവർ റിലീസിന്. അനന്തപദ്മനാഭൻ കുറിച്ചു.

ഏറെ വ്യത്യസ്തമായ പ്രമേയം കൈൈകാര്യം ചെയ്ത ദേശാടനക്കിളി കരയാറില്ല എന്ന ചിത്രം രണ്ട് പെൺകുട്ടികളുടെ അനിതരസാധാരണമായ സൗഹൃദത്തെക്കുറിച്ചാണ് സംസാരിച്ചത്. മോഹൻലാൽ, ഉർവശി, ജലജ, ജഗതി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.