mammotty

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒരു മാസം നീണ്ട ക്യാംപയിൻ ആരംഭിച്ച് മമ്മൂട്ടി ഫാൻസ് അസോസിയേഷൻ. മുപ്പതിനായിരം പേരെ കൊണ്ട് രക്തദാനം ചെയ്യിപ്പിക്കുക എന്ന ദൗത്യവുമായാണ് ഈ വർഷം മമ്മൂട്ടി ഫാൻസ്.

സെപ്തംബർ 7 നാണ് മമ്മൂട്ടിയുടെ ജന്മദിനം. കഴിഞ്ഞ വർഷം കാൽലക്ഷം പേരായിരുന്നു മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് രക്തം ദാനം ചെയ്തത്. ആഗസ്റ്റ് 20 ന് ഓസ്ട്രേലിയയിൽ ആരംഭിക്കുന്ന രക്തദാന ക്യാംപെയ്ൻ ഒരു മാസം നീണ്ടുനിൽക്കുമെന്ന് മമ്മൂട്ടി ഫാൻസ് ആന്റ് വെൽഫെയർ അസോസിയേഷൻ ഇന്റർ നാഷണൽ സെക്രട്ടറി സഫീദ് മുഹമ്മദും സംസ്ഥാന സെക്രട്ടറി അരുണും പറഞ്ഞു.

ലോകമെമ്പാടുമുള്ള പതിനേഴ് രാജ്യങ്ങൾ അടക്കം വിവിധ സ്ഥലങ്ങളിൽ രക്തദാന പരിപാടി നടത്തുമെന്നും അറിയിച്ചു.