photo

ചിറയിൻകീഴ്: ശാർക്കര ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ ഗുരു ജയന്തിദിനം വിശ്വ ശാന്തി ദിനമായി ആഘോഷിച്ചു. രാവിലെ ഗുരുമണ്ഡപത്തിൽ നടന്ന പ്രാർത്ഥനാസംഗമം എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് സി.വിഷ്ണുഭക്തൻ ഭദ്രദീപം തെളിച്ചു ഉദ്ഘാടനം ചെയ്തു.

ഗുരുക്ഷേത്ര സമിതി സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ജി ട്രസ്റ്റ് ട്രഷറർ പി.എസ്.ചന്ദ്രസേനൻ, ലൈഫ് മെമ്പർ രാജൻ സൗപർണിക,ശാർക്കര ഗുരുക്ഷേത്ര വനിതാ ഭക്തജനസമിതി സെക്രട്ടറി ബീന ഉദയകുമാർ,പ്രസിഡന്റ് വൽസല പുതുക്കരി,ക്ഷേത്ര കാര്യദർശി ജി.ജയചന്ദ്രൻ,ചിറയിൻകീഴ് യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള,യൂണിയൻ കൗൺസിലർ സി.കൃത്തിദാസ്,കടകംശാഖ പ്രസിഡന്റ് ബാലാനന്ദൻ എന്നിവർ പങ്കെടുത്തു. തുടർന്ന് ഗുരു മണ്ഡപത്തിൽ സമൂഹ ദൈവദശക കീർത്തനാലാപനം നടന്നു. ഗുരുക്ഷേത്ര സന്നിധിയിൽ പുഷ്പാർച്ചന, പഴവർഗ പടുക്ക-നൈവേദ്യ സമർപ്പണം, ദീപാർച്ചന,സമൂഹപ്രാർത്ഥന പായസസദ്യ എന്നിവയോടെ സമാപിച്ചു.
ചിറയിൻകീഴ് യൂണിയനു കീഴിൽ കീഴാറ്റിങ്ങൽ,അഴൂർ,വക്കം,ഗാന്ധിസ്മാരകം,നെടുങ്ങണ്ട, മാമംനട,കവലയൂർ,തിനവിള, കടയ്ക്കാവൂർ,അഞ്ചുതെങ്ങ്,ഗുരുവിഹാർ,ചിറമൂല,ഗുരുമഠം, ആനത്തലവട്ടം,പുതുക്കരി,ഇടഞ്ഞുംമൂല,പെരുങ്ങുഴി,മുടപുരം,മുട്ടപ്പലം, ശിവകൃഷ്ണപുരം,എസ്.എൻ ജംഗ്ഷൻ,കൊച്ചാലുംമൂട്,നിലയ്ക്കാമുക്ക്,കോട്ടപ്പുറം,കടകം,കോളിച്ചിറ,മുട്ടപ്പലം ദൈവദശകം ശാഖ, ഗുരുസാഗരം ശാഖ എന്നിവിടങ്ങളിൽ ശാഖകളും ഗുരുമണ്ഡപങ്ങളും കേന്ദ്രീകരിച്ചു നൂറിൽപ്പരം സ്ഥലങ്ങളിൽ മത സൗഹാർദ സമ്മേളനം,ജയന്തിദിന ഘോഷയാത്ര,വിദ്യാഭ്യാസ അവാർഡു ദാനം,ചികിത്സാ ധനസഹായ വിതരണം,സമൂഹസദ്യ,പായസ വിതരണം,മഹാഗുരുപൂജ എന്നീ പരിപാടികളോടെ വർണാഭമായി നടന്നു.