intuc

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ തൊഴിലാളി ദ്രോഹ നടപടികൾക്കെതിരെ സെപ്തംബർ 5ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്താൻ ഐ.എൻ.ടി.യു.സി കോഓർഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു. ഇതോടനുബന്ധിച്ചുള്ള യോഗം ഐ.എൻ.ടി.യു.സി അഖിലേന്ത്യാ സീനിയർ സെക്രട്ടറി കെ.സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു.അജിത്കുമാർ വി.എസ്. അദ്ധ്യക്ഷത വഹിച്ചു.ഐ.എൻ.ടി.യു.സി ഭാരവാഹികളായ അഡ്വ.സിബിക്കുട്ടി ഫ്രാൻസിസ്,ചാല സുധാകരൻ,ഉള്ളൂർ മുരളി,മണക്കാട് ചന്ദ്രൻകുട്ടി,ചെറുവയ്ക്കൽ പദ്മകുമാർ,പി.സുധാകരൻ,പാറ്റൂർ സുനിൽ,നസീർ.എം,ചെക്കാലമുക്ക് മോഹനൻ,ജെ.ഫ്രെഡി,വഞ്ചിയൂർ രാധാകൃഷ്ണൻ,നൗഷാദ് കൈപ്പാടി,കെ.ആർ.വി.സഹജൻ, മോളി അജിത്, യമുന സി.എസ് എന്നിവർ സംസാരിച്ചു.