കടയ്ക്കാവൂർ: കടയ്ക്കാവൂർ എസ്.എൻ.വി.ജി.എച്ച്.എസ്.എസിൽ നിന്ന് എസ്.എസ്.എൽ.സി,പ്ലസ് ടു ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അഡ്വക്കേറ്റ് എ.റസൂൽ ഷാൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം, പഞ്ചായത്ത് പ്രസിഡന്റ് ഷീല എന്നിവർ മുഖ്യാതിഥികളായിരുന്നു. സ്‌കൂൾ പ്രിൻസിപ്പൽ ശ്രീദേവി അമ്മ,ഹെഡ്മിസ്ട്രസ് ഷീജ, എസ്.എം.സി ചെയർമാൻ മുരളീധരൻ,സ്റ്റാഫ് സെക്രട്ടറി രജനി എന്നിവർ സംസാരിച്ചു.