photo

ചിറയിൻകീഴ്: മിൽക്കോ ഡെയറിയുടെ ഓണക്കിറ്റ് വിതരണോദ്ഘാടനം പ്രസിഡന്റ് പഞ്ചമം സുരേഷ് ജീവനക്കാരുടെ പ്രതിനിധിയായ സതീഷിന് കൈമാറി നിർവഹിച്ചു.
ചടങ്ങിൽ വൈസ് പ്രസിഡന്റ് ബൈജു,സെക്രട്ടറി മനേഷ്,ഭരണസമിതി അംഗങ്ങളായ സുലേഖ,സുദേവൻ,ജയ,മഞ്ജു,അക്കൗണ്ടന്റ് അജയൻ,റിട്ട.ഡെപ്യൂട്ടി ഡയറക്ടർ ദിനചന്ദ്രൻ,പ്ലാന്റ് മാനേജർ ബിജു തങ്കച്ചൻ തുടങ്ങിയവർ പങ്കെടുത്തു. ഓണസദ്യയ്ക്കാവശ്യമായ 30ഇനം പലവ്യഞ്ജനങ്ങൾ ആദായവിലയിൽ ഉൾപ്പെടുത്തിയാണ് ഓണക്കിറ്റ് തയ്യാറാക്കിയിരിക്കുന്നത്.