തിരുവനന്തപുരം: ജല അതോറിട്ടിയിൽ സ്ഥിരം ടെക്‌നിക്കൽ മെമ്പറെ നിയമിക്കണമെന്ന് അസോസിയേഷൻ ഒഫ് കേരള വാട്ടർ അതോറിട്ടി ഓഫീസേഴ്സ് യൂണിയൻ ആവശ്യപ്പെട്ടു. മേയിൽ കാലാവധി അവസാനിച്ച എസ്.സേതുകുമാറിന് മൂന്നുമാസത്തേക്ക് കാലാവധി നീട്ടിനൽകിയതിലൂടെ അസിസ്റ്റന്റ് എൻജിനിയർ മുതൽ ചീഫ് എൻജിനിയർ വരെയുള്ള 5 തസ്തികകളിലെ പ്രൊമോഷൻ സാദ്ധ്യതകളാണ് ഇല്ലാതാകുന്നത്. അസിസ്റ്റന്റ് എൻജിനിയർമാരുടെ റാങ്ക് ലിസ്റ്റ് നിലനിൽക്കുന്നതിനാൽ പുതിയൊരു ഉദ്യോഗാർത്ഥിക്ക് എ.ഇയായിജോലിയിൽ കയറാനുള്ള സാദ്ധ്യതയും അടയുകയാണ്. അതിനാൽ അടിയന്തരമായി ടെക്നിക്കൽ മെമ്പറെ നിയമിക്കണമെന്ന് അക്വ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.